പി.കെ. ശശിക്കെതിരായ പരാതി ഡി.വൈ.എഫ്​.​െഎക്ക്​ കിട്ടിയില്ല -എം. സ്വരാജ്

കോഴിക്കോട്​: പി.കെ. ശശിക്കെതിരായ പരാതി ഡി.വൈ.എഫ്​.​െഎയുടെ മുന്നിലുള്ള പ്രശ്​നമല്ലെന്ന്​ എം. സ്വരാജ്​.​ സംസ്ഥാന സമ്മേളന നടപടിക്രമങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ്​ സ്വരാജ്​ ഇക്കാര്യമറിയിച്ചത്​.

സി.പി.എം നേതൃത്വത്തിനാണ്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകയായ യുവതി പരാതിനൽകിയത്​. യുവതിക്ക്​ എല്ലാവിധ പിന്തുണയും നൽകും. ശബരിമല വിഷയത്തിൽ പൊലീസിന്​ തെറ്റുപറ്റിയെന്ന്​ വിശ്വസിക്കുന്നില്ല. സംഘ്​പരിവാർ സംഘടനകൾ ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പൊലീസ്​ സംയമനം പാലിച്ചതുകൊണ്ട്​ മാത്രമാണ്​ സംഘർഷമൊഴിവായത്​. വത്സൻ തില്ല​േങ്കരി ഉൾ​െപ്പടെയുള്ളവരാണ്​ ശബരിമലയിൽ കലാപത്തിന്​ ശ്രമിച്ചത്​. ശബരില വിഷയത്തിൽ കോടതിവിധി നടപ്പാക്കേണ്ടത്​ നാടി​​​െൻറ ആവശ്യമാണെന്നും സ്വരാജ്​ പറഞ്ഞു.

വാർത്തസമ്മേളനത്തിൽ എ.എൻ. ഷംസീറി​​​​െൻറ സംസാരശൈലി തർക്കത്തിനിടയാക്കി. പി.കെ. ശശിയുടെ വിഷയം ആവർത്തിച്ച്​ ചോദിച്ചപ്പോൾ സംസ്ഥാന പ്രസിഡൻറ്​ മാധ്യമ പ്രവർത്തകർക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച്​ സംസാരിച്ചതായി മാധ്യമപ്രവർത്തക ആരോപിച്ചെങ്കിലും വാക്ക്​ പിൻവലിക്കാൻ തയാറല്ലെന്നായിരുന്നു ഷംസീറി​​​െൻറ മറുപടി.

Tags:    
News Summary - M Swaraj on PK Sasi's Case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.