എം. റഷീദിന് ഒൗദ്യോഗിക ബഹുമതികളോടെ വിട

വെളിയങ്കോട് (മലപ്പുറം): വെള്ളിയാഴ്ച അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനുമായ എം. റഷീദിന് ഒൗദ്യോഗിക ബഹുമതികളോടെ നാടിന്‍െറ വിട. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വെളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് മരിച്ച ഭാര്യ ബീപാത്തുടീച്ചറുടെ ഖബറിനരികിലാണ് എം. റഷീദിനും അന്ത്യവിശ്രമമൊരുക്കിയത്. ഗാര്‍ഡ് ഓഫ് ഓണറിന് പെരുമ്പടപ്പ് എസ്.ഐ രാജേന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കി. മയ്യിത്ത് നമസ്കാരത്തിന് ഹക്കീം വെളിയത്ത് നേതൃത്വം നല്‍കി.

സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി. വെള്ളിയാഴ്ച സേലത്ത് മകള്‍ ജാസ്മിന്‍െറ വീട്ടില്‍ അന്തരിച്ച റഷീദിന്‍െറ മൃതദേഹം രാത്രി പത്തോടെയാണ് വെളിയങ്കോട് പഴഞ്ഞിയിലെ മകള്‍ മുംതാസിന്‍െറ വീട്ടിലത്തെിച്ചത്. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, സംവിധായകന്‍ പി.ടി. കുഞ്ഞിമുഹമ്മദ്, എം. റഷീദിന്‍െറ സുഹൃത്ത് സി.എഫ്. ജോര്‍ജ് മാസ്റ്റര്‍, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ അസീസ്, പൊന്നാനി തഹസില്‍ദാര്‍ എം.എച്ച്. ഹരീഷ്, കവികളായ റഫീഖ് അഹമ്മദ്, അന്‍വര്‍ അലി, പി.എന്‍. ഗോപീകൃഷ്ണന്‍, സീഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹന്‍കുമാര്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ്, ജമാഅത്തെ ഇസ് ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, രാഷ്ട്രീയ നേതാക്കളായ അജിത് കൊളാടി, പി.പി. സുനീര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖ്, ആര്‍.എസ്.പി സംസ്ഥാന ആക്ടിങ് സെക്രട്ടറി പ്രേംസുധ, ആര്‍.എസ്.പി ജില്ല സെക്രട്ടറി എം.ടി. ജയരാജന്‍, സുനില്‍ പി. ഇളയിടം, പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആറ്റുണ്ണി തങ്ങള്‍, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രേമജ സുധീര്‍, പഞ്ചായത്തംഗം റിയാസ് പഴഞ്ഞി തുടങ്ങി നിരവധി പേര്‍ വസതിയിലത്തെി.

വെളിയങ്കോട് അങ്ങാടിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഇ. മൊയ്തു മൗലവി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ ഗഫാര്‍ അധ്യക്ഷത വഹിച്ചു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഗൗരവ വിഷയങ്ങളൊന്നും ചോര്‍ന്നുപോകാതെ ലളിതമായ രീതിയില്‍ നര്‍മം ചേര്‍ത്ത് എഴുതിയിരുന്ന എം. റഷീദിന്‍െറ ശൈലി പുതുതലമുറക്ക് ആവേശമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് കാരകുന്ന്, ആര്‍.എസ്.പി സംസ്ഥാന ആക്ടിങ് സെക്രട്ടറി പ്രേംസുധ, ജില്ല സെക്രട്ടറി എം.ടി. ജയരാജന്‍,  റിയാസ് പഴഞ്ഞി, ടി.പി. കേരളീയന്‍, അജിത് കൊളാടി, കെ.എം. അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - m rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.