480 രൂപക്ക്​ എം പാനലുകാരെ പണി എടുപ്പിക്കുന്നത് തൊഴിലാളി വിരുദ്ധം -ഹൈകോടതി

കൊച്ചി: എം പാനൽകാരെ കൊണ്ട് 480 രൂപയ്ക്കു പണി എടുപ്പിക്കുന്നത് നിർബന്ധിത തൊഴിലെടുപ്പിക്കലാണെന്ന്​ ഹൈകോടതി. ക െ.എസ്.ആർ.ടി.സിയിലെ നിയമനവും പുറത്താക്കിയതിനെതിരെ എം പാനലുകാർ നൽകിയ ഹരജികളും പരിഗണിക്കവേയാണ്​ കോടതി ഇങ്ങനെ നി രീക്ഷണം നടത്തിയത്​.

നിങ്ങൾ ആരെ ആണ് പേടിക്കുന്നതെന്നും എം പാനൽകാരെ മാറ്റി നിർത്തിയിട്ടും ബസുകൾ സുഗമമായി ഓടുന്നില്ലേ എന്നും കെ.എസ്.ആർ.ടി.സിയോട്​ കോടതി ചോദിച്ചു. കണക്കുകളിൽ കൃത്യത വേണമെന്നും കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും കോടതി പറഞ്ഞു.

ഒരു ബസിന് അഞ്ചെന്ന അനുപാതത്തിൽ കണ്ടക്ടർമാർ ഉണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇനി വരുന്ന ഒഴിവുകൾ പി.എസ്.സി യെ അറിയിക്കുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്​തമാക്കി​. കെ.എസ്.ആർ.ടി.സിയിൽ പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറച്ചെന്നും അവർ പറഞ്ഞു.

പിൻവാതിൽ നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന്​ പി.എസ്​.സി ഹൈകോടതിയെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ വഞ്ചനയാണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം.

Tags:    
News Summary - m panel workers-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.