ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കും; എം പാനല്‍ സമരം ഒത്തു തീര്‍ന്നു

തിരുവനന്തപുരം: സ്​ഥി​രം കണ്ടക്​ടർമാരുടെ അവധി ഒഴിവിൽ ബസ്​ സർവിസ്​ നടത്താൻ​ തയാറാക്കുന്ന താൽക്കാലിക കണ്ടക്​ട ർ പാനലിൽ കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ പുറത്തായ എം പാനൽകാരെ ഉൾപ്പെടുത്താമെന്ന്​ സർക്കാറി​​െൻറ ഉറപ്പ്​. ഇതോടെ 47 ദി വസമായി സെക്ര​േട്ടറിയറ്റിന്​ മുന്നിൽ നടന്നുവന്ന എം പാനൽ കണ്ടക്​ടർമരുടെ സമരം ഒത്തുതീർന്നു. മന്ത്രി എ.കെ. ശശീന്ദ ്ര​​െൻറ അധ്യക്ഷതയിൽ എം പാനൽ കൂട്ടായ്​മ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ്​ ധാരണ​. അഞ്ചുവർഷം പ്രവൃത്തിപരിചയവും കണ്ടക്ടർ ലൈസൻസുമുള്ളവരെ ഉൾപ്പെടുത്തി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ എന്നിങ്ങനെ മൂന്ന്​ മേഖലകളായി തിരിച്ചാണ്​ കണ്ടക്​ടർ പാനൽ തയാറാക്കുക.

അവധിയോ മറ്റോ മൂലം ഡിപ്പോകളിൽ ഒഴിവ്​ വരുന്നതിനനുസരിച്ച്​ ഡി.ടി.ഒമാർക്ക്​ ഇൗ പാനലിൽനിന്ന്​ ക​ണ്ടക്​ടർമാ​െര നിയമിക്കാം. ജോലി അവസാനിക്കു​േമ്പാൾ തന്നെ അതാത്​ ദിവസത്തെ വേതനവും നൽകും. നിലവിൽ സിംഗിൾ ഡ്യൂട്ടിക്ക്​ 480 രൂപയാണ്​ നൽകുന്നത്​. പാനൽ തയാറാക്കുന്നതിന്​ ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗത്തിൽവെച്ചുതന്നെ മന്ത്രി​ കെ.എസ്​.ആർ.ടി.സി എം.ഡി ദിനേശിന്​ നിർദേശം നൽകി. അപേക്ഷ ക്ഷണിച്ചാകും പാനലിന്​ രൂപംനൽകുക. രണ്ട്​ ദിവസത്തിനകം അപേക്ഷ ക്ഷണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും ഇൗ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്നും എം പാനൽ കൂട്ടായ്​മ ഭാരവാഹികൾ പറഞ്ഞു. ഹൈകോടതി നിർദേശപ്രകാരം 3681 കണ്ടക്​ടർമ​ാരാണ്​ കെ.എസ്​.ആർ.ടി.സി.യിൽനിന്ന്​ പുറത്തായത്​. പകരം പി.എസ്​.സി പട്ടികയിലുള്ള നാലായിരത്തോളംപേർക്ക്​ നിയമന ഉത്തരവ്​ നൽകിയെങ്കിലും 1470 പേർ മാ​ത്രമാണ്​ ഹാജരായത്​. കണ്ടക്​ടർമാരു​െട ക്ഷാമം രൂക്ഷമായ​േതാടെ ഗ്രാമീണമേഖലയിലുള്ള സർവിസുകൾ താറുമാറായി. എം പാനലുകാരുടെ പുനഃപ്ര​േവശനത്തിന്​ പല സാധ്യതകളും സർക്കാർ ആരാഞ്ഞെങ്കിലും നിയമസാഹചര്യങ്ങൾ പ്രതികൂലമായിരുന്നു.

നിലവിൽ 100ഒാളം സ്​ഥിരം കണ്ടക്​ടർമാർ ദീർഘാവധിയിലാണ്​. ​ഹ്രസ്വാവധികൾ ഇതിന്​ പുറമേയാണ്​. സ്പെഷൽ സർവിസിനടക്കം കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്​. ഇതിനെല്ലാം കണ്ടക്​ടർ പാനൽ ഉപകരിക്കുമെന്നാണ്​ സർക്കാറി​​െൻറ വിലയിരുത്തൽ. ചർച്ചയിൽ മന്ത്രിക്കും എം.ഡിക്കും പുറമേ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എം പാനൽ കൂട്ടായ്​മ പ്രതിനിധികളായ​ ദിനേശ്​ബാബു, ജോഷി എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - m panel protest- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.