തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പുറത്താക്കിയ എം പാനൽ കണ്ടക്ടർമാരെ സ ംരക്ഷിക്കുമെന്ന് എൽ.ഡി.എഫ് ആവർത്തിക്കുേമ്പാഴും ഇക്കാര്യത്തിൽ നിലപാടെടുക്കാന ാകാതെ സർക്കാർ ഇരുട്ടിൽതപ്പുന്നു. എം പാനലുകാരുടെ പുനഃപ്രവേശനത്തിന് നിയമസാധ്യ തകളാരായുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നതെങ്കിലും സമരം ഒരു മാസത്തിലേക്ക് എത്തുന്ന ഘട്ടത്തിലും നിയമപരിശോധനകൾ പുരോഗമിക്കുെന്നന്ന പതിവ് വിശദീകരണമല്ലാതെ കൃത്യമായി ഒന്നും പറയാൻ അധികൃതർക്കാവുന്നില്ല.
ഹൈകോടതിയുടെ കർശന നിലപാടാണ് പ്രതിബന്ധമായി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഇതിനെ മറികടക്കാനുള്ള നിയമസാധ്യതകളുടെ കാര്യത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് സമരക്കാരുടെ ആരോപണം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ സാന്നിധ്യത്തിൽ ഒരുവട്ടം ചർച്ച നടന്നെങ്കിലും കാര്യമായ പരിഹാരനിർദേശമൊന്നും ഉയർന്നില്ല. നിയമപരമായ പോംവഴികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട പ്രകാരം അഭിഭാഷകരുമായി കൂടിയാലോചിച്ച് ഏതാനും ശിപാർശകൾ എം പാനലുകാർ സർക്കാറിന് സമർപ്പിച്ചിരുന്നു. സമരം തുടരുേമ്പാഴും ഇക്കാര്യത്തിലും സർക്കാർ നിലപാടറിയിച്ചിട്ടില്ല. അതേസമയം കണ്ടക്ടർ തസ്തികൾ എത്രയെന്നും എത്ര ഒഴിവുണ്ടെന്നും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹൈകോടതി നിർദേശപ്രകാരം പ്രകാരം പി.എസ്.സി ലിസ്റ്റിലുള്ളവരെ മുഴുവൻ നിയമിച്ചെങ്കിലും 1421 പേരാണ് ഇതുവരെ ജോലിക്കെത്തിയത്.
കണ്ടക്ടർ തസ്തിക ഒഴിവുെണ്ടന്ന നിലപാടിൽ മുന്നോട്ട് പോകാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. തസ്തികയുണ്ടെന്ന് അംഗീകരിച്ചാൽ ഉടൻ സ്പെഷൽ റൂൾ പ്രകാരം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. പി.എസ്.സി നിയമനങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടിയാൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് എടുക്കാനാകും നിർദേശിക്കുക. നിലവിലെ എം പാനലുകാരിൽ 90 ശതമാനവും എംപ്ലോയ്മെൻറ് വഴി വന്നവരാണ്.
ഇവർ എംപ്ലോയ്മെൻറ് വഴി ജോലി കിട്ടിയവരുടെ പട്ടികയിലായതിനാൽ പുതിയ നിയമനങ്ങളിൽ ഇവർക്ക് മുൻഗണന കിട്ടില്ല. ഫലത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാെണന്ന നിലപാടെടുത്താൽ എം പാനലുകാരുടെ എന്നെന്നേക്കുമായുള്ള പുറത്താക്കലിലേക്കാവും കാര്യങ്ങളെത്തുക. കാലാവധി കഴിഞ്ഞ ലിസ്റ്റിലുള്ളവർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.