പാർട്ടിയെ വെട്ടിലാക്കി സി.പി.എം  നേതാവി​െൻറ മകളുടെ ആർഭാടവിവാഹം 

കൊ​ച്ചി: ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി സി.​പി.​എം നേ​താ​വി​​െൻറ മ​ക​ളു​ടെ ആ​ർ​ഭാ​ട​വി​വാ​ഹം. എ​റ​ണാ​കു​ള​ത്ത്​ പി​ണ​റാ​യി പ​ക്ഷ​ത്തെ ന​യി​ക്കു​ന്ന പാ​ർ​ട്ടി സം​സ്​​ഥാ​ന സ​മി​തി അം​ഗ​വും വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ സി.​എ​ൻ. മോ​ഹ​ന​​െൻറ മ​ക​ളു​ടെ വി​വാ​ഹ​മാ​ണ്​ വി​വാ​ദ​മാ​യ​ത്.​ ഞാ​യ​റാ​ഴ്​​ച കോ​ല​ഞ്ചേ​രി സ​െൻറ്​ പീ​േ​റ്റ​ഴ്​​സ്​ കോ​ള​ജ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ.  മ​ു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ​സ​മേ​തം പ​െ​ങ്ക​ടു​ത്തി​രു​ന്നു. 

ഇ​തി​ന്​ പി​ന്നാ​ലെ കൊ​ച്ചി മ​ര​ടി​ലെ ​പ്ര​മു​ഖ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​വും ന​ട​ന്നു. ഹൈ​കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​​െൻറ മ​ക​നാ​ണ്​ വ​ര​ൻ. ന​ക്ഷ​​ത്ര ഹോ​ട്ട​ലി​ലെ സ​ൽ​ക്കാ​ര​ത്തി​​െൻറ ബി​ല്ല്​ ന​ൽ​കി​യ​ത്​ വ​ര​​െൻറ ആ​ൾ​ക്കാ​രാ​ണ്. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ല​ളി​ത​ജീ​വി​തം ന​യി​ച്ച്​ മാ​തൃ​ക​യാ​ക​ണ​മെ​ന്ന പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യി  ന​ട​ത്തി​യ വി​വാ​ഹം പാ​ർ​ട്ടി​ക്ക്​ അ​പ​കീ​ർ​ത്തി ഉ​ണ്ടാ​ക്കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഴ​യ വി.​എ​സ്​ പ​ക്ഷ​ക്കാ​ർ​ക്ക്​ മു​ൻ​തൂ​ക്ക​മു​ള്ള​താ​ണ്​ മോ​ഹ​ന​​െൻറ ത​ട്ട​ക​മാ​യ കോ​ല​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി. ക​ടു​ത്ത വി​ഭാ​ഗീ​യ​ത മൂ​ലം ഇ​വി​ടെ ര​ണ്ട​ു ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ച്​ മ​റു​പ​ടി​പ​റ​യാ​മെ​ന്നും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​രാ​ജീ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - Luxury wedding of CPM leader's daughter- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.