ബില്ലടക്കാതെ ഇനി ഇന്‍റർനെറ്റില്ല; സർക്കാർ സ്കൂളുകളിലെ കെ ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിൽ നൽകി വരുന്ന സൗജന്യ കെ ഫോണ്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ബില്‍ അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം സേവനം നല്‍കിയാല്‍ മതിയെന്ന കെ ഫോണ്‍ അധികൃതരുടെ ഇ മെയില്‍ സന്ദേശത്തിന് പിന്നാലെയാണ് നടപടി. വിദ്യാഭ്യാസ വകുപ്പിനാണ് സന്ദേശം ലഭിച്ചത്. ഇതോടെ കെ ഫോൺ സേവനം ലഭിക്കുന്ന സംസ്ഥാനത്തെ 6000 ലധികം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് നിലക്കും. ഒരു സർക്കാർ ഓഫീസിനും ഇനി മുതല്‍ സൗജന്യ സേവനം നല്‍കില്ലെന്നും കെ ഫോണ്‍ അറിയിച്ചു.

അതേ സമയം ഇന്റര്‍നെറ്റ് സേവനം ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി മുന്‍ എൽ.ഡി.എഫ് സർക്കാറാണ് 2018ൽ കെ ഫോണ്‍ പദ്ധതി ആരംഭിച്ചത്. ഐ.ടി വകുപ്പിനു കീഴില്‍ കെ.എസ്.ഇബിയും കെ.എസ്‌.ഐടി.ഐ.എലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, ഐ.ടി പാര്‍ക്കുകൾ തുടങ്ങി നിരവധി ഓഫീസുകൾക്കും സേവനം ലഭ‍്യമാകുന്നുണ്ട്.

Tags:    
News Summary - No more internet without payment; K-FON service discontinued in government schools.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.