എൽ.പി, യു.പി അപ്​ഗ്രഡേഷൻ:​ നൂറിലേറെ ഹരജികൾ ഹൈകോടതി തള്ളി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എൽ.പി സ്കൂളുകളിൽ അഞ്ചാം ക്ലാസും യു.പി സ്കൂളുകളിൽ എട്ടാം ക്ലാസും അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്​കൂൾ മാനേജ്​മ​​െൻറുകൾ നൽകിയ 133 ഹരജികൾ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാർഥിക്ക്​ പഠനം തുടരാൻ കോഴിക്കോട്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂളിൽ എട്ടാം ക്ലാസിന്​ അനുമതി നൽകാൻ സർക്കാറിന്​ നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ്​ ഒരാഴ്​ചക്കകം പുറപ്പെടുവിക്കണം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തി​​​െൻറ അടിസ്ഥാനത്തിൽ എൽ.പി, യു.പി സ്കൂളുകൾ പുനഃക്രമീകരിക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയും അപ്​ഗ്രഡേഷനുവേണ്ടി തയാറാക്കിയ സ്​കൂൾ മാപ്പിങ്ങി​​െൻറ പരിധിയിൽ വരാത്തത്​ ചോദ്യം ചെയ്​തുമാണ്​ മാനേജ്​മ​​െൻറുകൾ കോടതിയെ സമീപിച്ചത്​. എന്നാൽ, അപ്​ഗ്രേഡ്​ ചെയ്യപ്പെടാൻ അർഹതയുണ്ടെന്ന്​ തെളിയിക്കാൻ ഹരജിക്കാർക്ക്​ കഴിഞ്ഞിട്ടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 

വിദ്യാഭ്യാസ ആവശ്യം പരിശോധിച്ചുമാത്രം അഞ്ചാം ക്ലാസും എട്ടാം ക്ലാസും വർധിപ്പിക്കാൻ അനുമതി നൽകണമെന്നാണ്​​ നിയമത്തിൽ പറയുന്നതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സ്​കൂൾ തുടങ്ങാനെന്നപോലെ അപ്​ഗ്രഡേഷനും വേണ്ട അടിസ്​ഥാന ഘടകം വിദ്യാഭ്യാസ ആവശ്യകത തന്നെയാണ്​. കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ, ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക്​ കീഴിലെ സ്​കൂളുകൾക്കും ഇത്​ ബാധകമാണ്​. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി അംഗീകൃത ഏജൻസി തയാറാക്കിയ സ്​കൂൾ മാപ്പിങ്​​ നിലവിലുണ്ട്​. അതിനുവേണ്ടി സർക്കാർ നടപ്പാക്കിയ നടപടിക്രമങ്ങൾ ഹരജിക്കാരായ സ്​കൂൾ മാനേജ്​മ​​െൻറുകൾ ചോദ്യം​ ചെയ്​തിട്ടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

ഏഴ്​ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ്​​ മാപ്പിങ്​​ പ്രക്രിയ പൂർത്തിയാക്കിയത്​. സ്​കൂളിൽനിന്ന്​ അപേക്ഷക​​​െൻറ പ്രദേശത്തേക്കുള്ള ദൂരം, കുട്ടികളുടെ വീട്ടിൽനിന്ന്​ തൊട്ടടുത്ത സ്​കൂളിലേക്കുള്ള ദൂരം, തൊട്ടടുത്ത സ്​കൂളിൽ വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങൾ, പ്രദേശത്തെ ഒന്നുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം ഇതൊക്കെ​ വിലയിരുത്തി​​. 
പ്രാദേശികമായി വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന്​ കണ്ടെത്തിയ പ്രദേശങ്ങളിലെ സ്​കൂളുകളി​ൽ അപ്​ഗ്രഡേഷന്​ സാധ്യതയി​ല്ല. ഇൗ സ്​കൂളുകൾ വിദ്യാർഥികൾക്ക്​ അടിയന്തരമായി ടി.സി നൽകണമെന്നും വിദ്യാഭ്യാസ അധികൃതരും സർക്കാറും മറ്റ്​ സ്​കൂളുകളിൽ ഇവർക്ക്​ പ്രവേശനം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ്​ ഇവരുടെ പ്രവേശനത്തി​​​െൻറകൂടി അടിസ്​ഥാനത്തിൽ പുനഃപരിശോധിക്കാനും നിർദേശിച്ചു.

അതേസമയം, വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന കാരണത്താലാണ്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂൾ ഹൈസ്​കൂളാക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചതെങ്കിലും അംഗപരിമിതനായ മുഹമ്മദ്​ അസീം എന്ന വിദ്യാർഥിയുടെ ഹരജി പരിഗണിച്ചാണ്​ കോടതി എട്ടാം ക്ലാസ്​ അനുവദിക്കാൻ നിർദേശിച്ചത്​. അംഗപരിമിത വിദ്യാർഥികൾക്ക്​ 18 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്​കൂളിലേക്ക്​ വാഹന സൗകര്യം ഉറപ്പുവരുത്തുകയോ വീട്ടി​െലത്തി വിദ്യാഭ്യാസം നൽകുകയോ വേണമെന്ന്​ കേരള വിദ്യാഭ്യാസ നിയമത്തിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി​. 

Tags:    
News Summary - LP and UP Upgradation: High Court Rejected 100 more petitions -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.