ഫോട്ടോ: ജോൺസൺ വി. ചിറയത്ത്

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരള തീരത്ത് അതീവ ജാഗ്രത

കോഴിക്കോട്: അറബിക്കടലിൽ ഇന്ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും.

ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ 17 വരെ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഓറഞ്ച് അലേർട്ട്

മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

മേയ് 16 : കണ്ണൂർ, കാസർഗോഡ്.

യെല്ലോ അലേർട്ട്

മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 14 : തിരുവനന്തപുരം, മലപ്പുറം

മേയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മേയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ. 

Tags:    
News Summary - Low pressure to develop over Arabian Sea by tomorrow, set to intensify due to warm ocean waters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.