അഞ്ചലിൽ വീണ്ടും ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്​റ്റിൽ

അഞ്ചൽ: അഞ്ചലിൽ ലോട്ടറി തട്ടിപ്പ് നടത്തിയ യുവാക്കൾ പൊലീസി​െൻറ സന്ദർഭോചിതമായ ഇടപെടൽമൂലം അറസ്​റ്റിലായി. കുണ്ടറ മുളവന സെൻറ് ജൂഡ് വില്ലയിൽ ഷിജോയ് (37), സജീവ് ഭവനത്തിൽ സജീഷ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കിലെത്തിയ ഇരുവരും ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീയിൽനിന്ന്​ പനച്ചവിളയിൽെവച്ച് നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി അയ്യായിരത്തോളം രൂപയും ഏതാനും ലോട്ടറി ടിക്കറ്റുകളും വാങ്ങി സ്ഥലംവിട്ടു.

ലോട്ടറി ടിക്കറ്റ് അഞ്ചലിലെ ലോട്ടറി ഏജൻസിക്കടയിൽ ഏൽപിച്ച് പരിശോധന നടത്തിയപ്പോഴാണ് നമ്പർ തിരുത്തിയ ലോട്ടറിയാണെന്ന് തെളിഞ്ഞത്. ഇവർ ഉടൻതന്നെ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസ് പനച്ചവിളയിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ച് വാഹനത്തിെൻറ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കുണ്ടറയിൽനിന്ന് അഞ്ചൽ എസ്‌.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം കസ്​റ്റഡിയിലെടുത്തത്. അഞ്ചലിലും പരിസരപ്രദേശങ്ങളിലും സമാനരീതിയിലുള്ള ലോട്ടറി തട്ടിപ്പുകൾ നേരത്തേയും നടന്നിട്ടുള്ളതാണ്. ഇതി​െൻറ പിന്നിലും ഇവരാണോ എന്നുള്ള കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Lottery fraud, Anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.