Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
താമരശ്ശേരി: ചുരം ആറം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.വാഹനങ്ങളുടെ നീണ്ടനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് 14 വീൽ ലോറി ആക്സിൽ പൊട്ടിയതിനെ തുടർന്ന് തകരാറിലായത്. തുടർന്ന് ചുരത്തിൽ ഗതാഗതതടസ്സം അനുഭവപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് ഹൈവേ പോലീസും, എൻ.ആർ.ഡി.എഫ്, സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.അവധി ദിവസങ്ങൾ ആയത് കൊണ്ട് വയനാട് ഭാഗത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക് കൂടിയതിനാൽ ഗതാഗത തടസ്സം സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.