മാഹിപ്പാലത്തിന് സമീപം ലോറി പുഴയിലേക്ക് മറിഞ്ഞു; വലിയ അപകടം ഒഴിവായത് തലനാരിഴക്ക്

മാഹി: മാഹിപ്പാലത്തിന് സമീപം പുഴയിലേക്ക് ലോറി മറിഞ്ഞു. പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് യന്ത്രത്തകരാർ കാരണം ലോറി നിയന്ത്രണംവിട്ട് മുൻഭാഗം പുഴയിലേക്ക് താഴ്ന്നത്. 

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പകുതി ഭാഗം പുഴയിലും കരയിലുമായി അപകടത്തിൽപെട്ടത്. ആർക്കും സാരമായ പരിക്കുകളില്ല. നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ ലോറിക്ക് അടിയിൽപെട്ട് തകർന്നിട്ടുണ്ട്. 



 


Tags:    
News Summary - lorry accident in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.