Posted On
date_range Updated On
date_range പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പാലത്തിങ്ങൽ പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവർ മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വ ദേശി ബാദുഷയാണ് (22) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.45നായിരുന്നു സംഭവം.
ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന മിനിലോറി പാലത്തിൻെറ കൈവരിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻ ഭാഗം പാലത്തിൻെറ ഷട്ടർ റൂമിൻെറ സ്ലാബിനുള്ളിലേക്ക് കയറി.
പാലം പണിക്കെത്തിയ ജെ.സി.ബി ഉപയോഗിച്ച് സ്ലാബിൽ കുടുങ്ങിയ ലോറി തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരതര പരിക്കോടെ ക്ലീനറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാവിൻെറ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.