നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം.

ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.

പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 

Tags:    
News Summary - Look out notice against director Sanalkumar on complaint of actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.