ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരി ലിസ്റ്റിങ് 17ന്

ലണ്ടൻ: ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. വെള്ളിയാഴ്ച വ്യാപാരത്തിനായി സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കാൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ലണ ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്,കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവരും പങ്കുചേരും. ഇത്തരമൊരു ചടങ്ങിനായി ഇൻഡ്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്.

കിഫ്ബിയും സംസ്ഥാന സർക്കാരും ഒരുകൊല്ലമായി നടത്തുന്ന പരിശ്രമത്തി​െൻറ ഫലമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലെ വിപണിതുറക്കൽ ചടങ്ങ്. രാജ്യാന്തര നിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേറുന്നത്.

ഓഹരി വാങ്ങുന്നവർക്കു റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ് വിദേശവിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇതു രാജ്യത്തെ കീഴ്ത്തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും.

ഇതിനു പുറമെ കെ.എസ്.എഫ്.ഇ പ്രവാസിചിട്ടിയുടെ യൂറോപ്പ്തല ഉത്ഘാടനവും 17ന് ഉച്ച കഴിഞ്ഞു രണ്ടര മണിക്ക് ലണ്ടനിലെ മോൺട്കാം റോയൽ ലണ്ടൻ ഹൌസ് ഹോട്ടലിൽ നടക്കും. ഇതുവരെ ഗൾഫ് നാടുകളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടി ലഭ്യമായിരുന്നത്. ഇനി മുതൽ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരാം. പൂർണമായും ഓൺലൈനിലൂടെ പണമടക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്റ്റാറ്റസ് അറിയാനും കഴിയും. എൽ.ഐ.സി ഇൻഷുറൻസ് പരിരക്ഷയും കേരള സർക്കാറി​െൻറ ഗ്യാരണ്ടിയും ഉള്ള നിക്ഷേപ പദ്ധതിയാണിത്.

Tags:    
News Summary - London Share Trade - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.