കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയിൽ തുടരുന്ന പി.ജെ. ജോസഫിനെ തള്ളി കേരള കോൺ ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി. തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് സ്റ്റിയറിങ് കമ്മിറ്റിയാണെന ്ന് ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് സ്റ്റിയറിങ് കമ്മിറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ പ്രശ്നം രൂക്ഷമാണ്. തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ച് പാർട്ടിയുടെ കോഴിക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി പി.എം. ജോർജ് രാജിവെച്ചിരിക്കുകയാണ്.
കെ.എം. മാണിയുടെ പേരിലുള്ള അഴിമതി കേസും മകൻ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ചാഴിക്കാടെൻറ സ്ഥാനാർഥിത്വമെന്നും പി.എം. ജോർജ് ആരോപിച്ചിരുന്നു.
കോട്ടയത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ച പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി പാർട്ടി ചെയർമാൻ കെ.എം. മാണി ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.