സി.പി.എം സ്ഥാനാർഥികളായി; പി. കരുണാകരന് പകരം കെ.പി. സതീഷ് ചന്ദ്രൻ, പൊന്നാനിയിൽ പി.വി. അൻവർ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി. കരുണാകരൻ ഒഴികെ ആറു സിറ്റിങ ് എം.പിമാർക്ക് സീറ്റ് നൽകിയപ്പോൾ പുതിയതായി നാലു എം.എൽ.എമാർക്കും സി.പി.എം അവസരം നൽകി. ഇടുക്കിയിൽ ജോയ്സ് ജ ോർജും പൊന്നാനിയിൽ പി.വി. അൻവറും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളാവും.
കാസർകോട് സിറ്റിങ് എം.പി പി. കരുണാകരന് പകരം മുൻ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും വടകരയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും മലപ്പുറത്ത് എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് വി.പി സാനുവും എറണാകുളത്ത് ജില്ലാ സെക്രട്ടറി പി. രാജീവും കോട്ട യത്ത് ജില്ലാ സെക്രട്ടറി വി.എൻ വാസവനും കൊല്ലത്ത് കെ.എൻ ബാലഗോപാലും മൽസരിക്കും.
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത ്തിന് ശേഷം നടത്തിയ വാർത്താസമ്മേളത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിൽ നടന്ന ചർച്ചയിൽ സമവായമായ 16 സീറ്റിലെ സ്ഥാനാർഥികളുടെ പേരുകളാണ് കോടിയേരി പുറത്തുവിട്ടത്.
സി.പി.ഐക്ക് ലഭിച്ച നാലു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം-സി. ദിവാകരൻ, തൃശൂർ-രാജാജി മാത്യു തോമസ്, മാവേലിക്കര-ചിറ്റയം ഗോപകുമാർ, വയനാട്-പി.പി. സുനീർ എന്നിവരാണ് സ്ഥാനാർഥികൾ. കേരളത്തിൽ ആകെ 20 സീറ്റുകളാണുള്ളത്.
സി.പി.എം സ്ഥാനാർഥികൾ:
- കാസർകോട്- കെ.പി. സതീഷ് ചന്ദ്രൻ
- കണ്ണൂർ- പി.കെ. ശ്രീമതി സിറ്റിങ് എം.പി
- വടകര- പി. ജയരാജൻ
- കോഴിക്കോട്- എ. പ്രദീപ്കുമാർ എം.എൽ.എ
- മലപ്പുറം- വി.പി. സാനു
- ആലത്തൂർ- ഡോ. പി.കെ. ബിജു സിറ്റിങ് എം.പി
- പാലക്കാട്- എം.ബി. രാജേഷ് സിറ്റിങ് എം.പി
- ചാലക്കുടി- ഇന്നസെന്‍റ് സിറ്റിങ് എം.പി
- എറണാകുളം- പി. രാജീവ്
- കോട്ടയം- വി.എൻ വാസവൻ
- ആലപ്പുഴ- അഡ്വ. എ.എം. ആരിഫ് എം.എൽ.എ
- പത്തനംതിട്ട- വീണ ജോർജ് എം.എൽ.എ
- കൊല്ലം- കെ.എൻ. ബാലഗോപാൽ
- ആറ്റിങ്ങൽ- എ. സമ്പത്ത് സിറ്റിങ് എം.പി
സ്വതന്ത്ര സ്ഥാനാർഥികൾ (സി.പി.എം പിന്തുണ):
- ഇടുക്കി- ജോയ്സ് ജോർജ് സിറ്റിങ് എം.പി
- പൊന്നാനി- പി.വി. അൻവർ എം.എൽ.എ
സി.പി.ഐ സ്ഥാനാർഥികൾ:
- തിരുവനന്തപുരം- സി. ദിവാകരൻ എം.എൽ.എ
- തൃശൂർ- രാജാജി മാത്യു തോമസ്
- മാവേലിക്കര- ചിറ്റയം ഗോപകുമാർ എം.എൽ.എ
- വയനാട്- പി.പി. സുനീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.