മൂവാറ്റുപുഴ: വിവിധ ആരോപണങ്ങളിൽ ക്ഷീര വകുപ്പ് മുൻ ഡയറക്ടർ കെ.ടി. സരോജനിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉപലോകായുക്ത ഉത്തരവ്. ബുധനാഴ്ച കോട്ടയം കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ ഇവരെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ നിർദേശം നൽകിയത്. കുറവിലങ്ങാട് വിലങ്ങുപാറയിൽ ജോജോ ജോസഫ് ഫയൽ ചെയ്ത പരാതിയിലാണ് ഉപലോകായുക്ത ഉത്തരവ്.
വർഷങ്ങൾക്കുമുമ്പ് അടച്ചുപൂട്ടിയ കോട്ടയം മിൽക്ക് സപ്ലൈ യൂനിയന് 40,42,000 രൂപ സർക്കാറിൽനിന്ന് ഗ്രാൻറ് അനുവദിപ്പിച്ച് തുക ഉപയോഗിക്കാതെ പത്തുവർഷത്തോളം സൂക്ഷിച്ചു എന്നതാണ് പ്രധാന ആരോപണം. വയനാട്ടിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയം െഡയറി ഡെപ്യൂട്ടി ഡയറക്ടറും അസി. ഡയറക്ടമാരും സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിനെതിരായ പരാതി അന്വേഷിച്ച് നടപടി സ്വീകരിച്ചില്ല എന്നതാണ് മറ്റൊരു പരാതി.
ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത നെടുങ്കണ്ടം ഡെയറി ലബോറട്ടറി അസി. ഡയറക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നിർദേശം പാലിക്കാതെ അയാളെ സംരക്ഷിച്ചെന്നും ആരോപണമുണ്ട്. ജോലിക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം െകെപ്പറ്റിയ ഇടുക്കി െഡപ്യൂട്ടി ഡയറക്ടർ ഓഫിസ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നതാണ് മറ്റൊരു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.