പോളിങ് ശതമാനത്തിലെ കുറവ് നെഞ്ചിടിപ്പ് കൂട്ടി; മുന്നണികളുടെ സൂക്ഷ്മ വിലയിരുത്തൽ ഇന്ന് നടക്കും

പ്ര​ചാ​ര​ണ​കാ​ല​ത്തി​ന്‍റെ ചൂ​ടും​ചൂ​രും ആ​റാ​തെ രാ​ജ്യ​ത്തി​ന്‍റെ വി​ധി​യും ഭാ​വി​യും നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന ജ​ന​വി​ധി​യി​ൽ ആ​വേ​ശ​ത്തോ​ടെ പങ്കാളിയായി കേ​ര​ളവും. അ​തേ​സ​മ​യം പ്രാ​ഥ​മി​ക പോ​ളി​ങ് ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ളി​ൽ 2019നേ​ക്കാ​ൾ കു​റ​വാ​ണ്​ ഇ​ക്കു​റി രേ​ഖ​​​പ്പെ​ടു​ത്തി​യ​ത്. 2019ൽ 77.84 ​ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്തവണ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 70.35 ശ​ത​മാ​ന​മാ​ണ്​ വോ​ട്ടി​ങ്. ക​ഴി​ഞ്ഞ​വ​ട്ടം പ്രാ​ഥ​മി​ക പോ​ളി​ങ്​ ത​ന്നെ 77 ശ​ത​മാ​ന​മാ​യി​രു​ന്നു. മൂ​ന്നു​പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്​ നി​ല​യാ​യി​രു​ന്നു ഇ​ത്.

20 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി 194 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടാ​യി​രു​ന്ന​ത്. ജൂ​​ൺ നാ​​ലി​​നാ​​ണ് വോ​​ട്ടെ​​ണ്ണ​​ൽ. ഇ​ക്കു​റി അ​ന്തി​മ ക​ണ​ക്കു​ക​ൾ എ​ത്തു​ന്ന​തോ​ടെ വോ​ട്ടി​ങ്​ നി​ല 75 ​ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 വ​രെ പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ​ക്കു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നു​ള്ള സാ​വ​കാ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ ത​പാ​ൽ വോ​ട്ടി​ന്‍റെ ക​ണ​ക്കു​കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. എ​ങ്കി​ലും 2019ലേ​തി​ലേ​ക്കെ​ത്തു​​മോ എ​ന്ന​ത്​ സം​ശ​യം. 2020​ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ത​ൽ ഇ​ങ്ങോ​ട്ടേ​ക്ക്​ ക്ര​മാ​നു​ഗ​തി​ക​മാ​യി വോ​ട്ടി​ങ്​ നി​ല കു​റ​യു​ന്ന​താ​ണ് പ്ര​വ​ണ​ത. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76.04ഉം ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74.04ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടി​ങ്​ നി​ല.

പോളിങ് ശതമാനത്തിലെ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. എന്നാൽ, പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് അവകാശവാദം. ഈ സാഹചര്യത്തിൽ, മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും. രാവിലെയുണ്ടായ പോളിങ് ആവേശം കണ്ടപ്പോൾ 2019നെക്കാൾ ഉയർന്ന പോളിങ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ കുറഞ്ഞു. പിന്നീട് കാരണമെന്തെന്നായി ചർച്ചകൾ. ദേശീയനേതാക്കൾ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവിൽ റെക്കോർഡ് പോളിങാണ് പ്രതീക്ഷിച്ചത്. പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്ക കൂടുതൽ യു.ഡി.എഫിനുണ്ടെന്നാണ് പറയുന്നത്.

ഇതിനിടെ, ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്ന് യു.ഡി.എഫ് പറയുന്നത്. ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും അവകാശപ്പെടുന്നു. എന്നാൽ, ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻറെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതിന് പിന്നിലെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി രേഖപ്പെടുത്തി. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനെന്നാണ് കണക്ക് കൂട്ടൽ. 

Tags:    
News Summary - Lok Sabha Elections: Fronts in Kerala are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.