അടൂർ പ്രകാശ് എം.എൽ.എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് കോന്നി എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നൽകിയ രാജിക്കത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ നിയമസഭാ അംഗത്വം രാജിവെക്കുന്നതായാണ് കത്തിൽ വിവരിക്കുന്നത്.

39,071 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ അടൂർ പ്രകാശ് തോൽപിച്ചത്. അടൂർ പ്രകാശിന് 3,79,469 വോട്ടും സമ്പത്തിന് 3,40,298 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന് 2,46,502 വോട്ട് കിട്ടി.

Tags:    
News Summary - Lok Sabha Election winner Adoor Prakash Resign MLA Seat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.