ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 12 മുതൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12 മുതൽ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് രണ്ടാം ഘട്ട പരിശീലനം നൽകും. തിരഞ്ഞെടുപ്പ് ജോലികൾക്കായുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പോസ്റ്റിങ് ഉത്തരവ് ഏപ്രിൽ ആറിന് സോഫ്റ്റ് വെയറിൽ പ്രസിദ്ധീകരിച്ചു. order.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് അവരവരുടെ ഫോൺ നമ്പറും OTP യും ഉപയോഗിച്ച് പോസ്റ്റിംഗ് ഓർഡർ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.

പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരിൽ 12 ആൻഡ് 12A ഫാറങ്ങൾ ഇനിയും പൂരിപ്പിച്ച് നൽകാത്ത ഉദ്യോഗസ്ഥർ ഇവ പൂരിപ്പിച്ച് പരിശീലന പരിപാടി നടക്കുന്ന കേന്ദ്രങ്ങളിൽ വോട്ടർ ഐ.ഡി പകർപ്പ്, പോസ്റ്റിങ് ഉത്തരവിന്റെ പകർപ്പ് എന്നിവ സഹിതം ഹാജരാക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ അറിയിച്ചു.

Tags:    
News Summary - Lok Sabha Election Duty: Second phase training from April 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.