തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടത്താൻ തീരുമാനിച ്ചതോടെ ഏപ്രിൽ 22, 23 തീയതികളിൽ നടത്താനിരുന്ന സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ മ ാറ്റും. പുതുക്കിയ തീയതി സംബന്ധിച്ച നിർദേശം ഉടൻ സർക്കാറിന് കൈമാറുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ എ. ഗീത അറിയിച്ചു. ഇതിനായി തിങ്കളാഴ്ച പ്രത്യേക യോഗം ചേരും.
അഞ്ചാംഘട്ട പോളിങ് മേയ് ആറിന് നടക്കുന്നതിനാൽ മേയ് അഞ്ചിന് ദേശീയതലത്തിൽ നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യു.ജി പ്രവേശന പരീക്ഷയും മാറ്റേണ്ടിവരും. കേരളത്തിനു പുറമേ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കൂടി കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങൾ ഉണ്ട്. ഇൗ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കൂടി പരിഗണിച്ച് മാത്രമേ പുതുക്കിയ പരീക്ഷ തീയതി തീരുമാനിക്കാനാകൂവെന്ന് പരീക്ഷാ കമീഷണർ പറഞ്ഞു.
പുതുക്കിയ തീയതിയിൽ മറ്റു പരീക്ഷകൾ ഒന്നുംതന്നെ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പിനായി കോളജുകളും സ്കൂളുകളും പോളിങ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതാണ് പരീക്ഷാ നടത്തിപ്പിന് പ്രധാന തടസ്സം. അതേ സമയം, ഏപ്രിൽ 14ന് നടക്കുന്ന ആർക്കിടെക്ച്ചർ പ്രവേശന പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചറിനെ (നാറ്റ) തെരഞ്ഞെടുപ്പ് തീയതി ബാധിക്കില്ലെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.