തിരുവനന്തപുരം: നിയന്ത്രണങ്ങൾ ലംഘിച്ച് സർവിസ് നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ കാര്യങ്ങൾ ആലോചിക്കുമെന്ന് മുഖ്യമന്ത്രി. ബസുകളിലും ബസ്സ്റ്റാൻഡുകളിലും ഒാേട്ടാകളിലും നിർദേശങ്ങൾ ലംഘിക്കുന്നുണ്ട്.
വാഹനത്തിൽ നിശ്ചിത ആളുകളേ പാടുള്ളൂ. വ്യത്യാസം വന്നാൽ കർശന നടപടി വരും. തിരക്കൊഴിവാക്കാൻ പൊലീസ് നടപടിയും കർശനമാക്കും. ആരോഗ്യപ്രവർത്തകർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. പി.പി.ഇ കിറ്റുകൾ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കം. കൂടുതൽ ഇളവുകൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.