ഗർഭിണിയായ കോഴിക്കോട് സ്വദേശി നാട്ടിലെത്താൻ സഹായം തേടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിലേക്ക് വരാൻ സാധിക്കാതെ ദുബൈയിൽ കുടുങ്ങിയ ഗർഭിണിയായ യുവതി സുപ്രീംകോടത ിയെ സമീപിച്ചു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ എൻജിനീയറുമായ ആതിര ഗീത ശശീന്ദ്രനാണ് നാട്ടിലേക്ക് വരാൻ സഹായം തേടി കോടതിയിൽ ഹരജി നൽകിയത്.

ഭർത്താവിനൊപ്പം ദുബൈയിൽ താമസിക്കുന്ന ആതിരയുടെ പ്രസവം ജൂലൈയിലാണ്. നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവിന് അവധി ലഭിക്കാത്തതിനാൽ ആതിരക്കൊപ്പം നാട്ടിലേക്ക് വരാൻ സാധിക്കില്ല. കൂടാതെ, കോവിഡിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാന സർവീസും ലഭ്യമല്ല. ഈ സാഹചര്യത്തിൽ സഹായം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്.

ജൂലൈയിൽ പ്രസവ തീയതി ആയതിനാൽ മെയ് ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ യുവതിക്ക് നാട്ടിലെത്തണം. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കൂടുതൽ പരിചരണം ലഭിക്കാനായി നാട്ടിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.

നിലവിൽ, നാട്ടിലെത്താൻ യാതൊരു സൗകര്യവും കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. യുവതിയുടെയും ജനിക്കാൻ പോകുന്ന കുട്ടിയുടെയും സ്ഥിതി അപകടകരമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - lockdown: Pregnant woman in Dubai approaches Supreme Court return to India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.