ലോക്ക് ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ,5 പേർ പിടിയിൽ

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം മുതൽ പരപ്പനങ്ങാടി പൊലീസ് സ്വന്തമാക്കിയ ഡ്രോൺ ക്യാമറ വഴി ബക്കറ്റ് ചിക്കൻ സംഘം പിടി യിൽ, പരപ്പനങ്ങാടി പോലീസ് രാത്രിയിൽ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് ലോക്ക് ഡൗൺ ലംഘിച്ച് ഒത്ത് ചേർന്ന് സോഷ്യൽ മീഡ ിയയിൽ ഇതിനകം ഹിറ്റ് ആയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ അഞ്ച് പേർ പിടിയിലായത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം , കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കണ്ടെത്താൻ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോൺ ക്യാമറ നിരീക്ഷണം ശക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്ന ബക്കറ്റ് ചിക്കൻ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളാണ് ഇതോടെ പിടിയിലായത്.

സ്ഥലം ലൊക്കേറ്റ് ചെയ്യത് പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രൻ നായർ, മുരളി, പോലീസുകാരായ വിപിൻ, ജിനേഷ്, കിഷോർ, എന്നിവർ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി. പൊലിസിനെ കണ്ട് രക്ഷപെടുവാൻ ശ്രമിച്ച സംഘത്തിലെ അഞ്ച് പേർ പിടിയിലായി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.ഇവക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Lock down and bucket chicken-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.