തിരുവനന്തപുരം: മൊബൈൽ ബാറ്ററിയും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിർമിക്കുന്ന പവർ ബാങ്കുകൾ വിമാനയാത്രയിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബാറ്ററി, സർക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവർബാങ്കുകൾ പ്രാദേശികമായി നിർമിക്കുന്നത്.
വിമാനത്താവളങ്ങളിലും മറ്റും സുരക്ഷ പരിശോധനക്കായി സ്കാൻ ചെയ്യുമ്പോൾ ഇത്തരം പവർബാങ്കുകൾ സ്ഫോടകവസ്തുവിന് സമാനമായ ഇമേജായാണ് കാണിക്കുന്നത്. എയർപോർട്ടുകളിലും വിമാനയാത്രകളിലും അവിദഗ്ധമായി നിർമിച്ച പവർബാങ്കുകൾ കൈവശം െവക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.