ഹാനി
മാഹിൻ
Posted On
date_range Updated On
date_range രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
മുട്ടിൽ: മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ . മലപ്പുറം കൊണ്ടോട്ടി സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ പി.എം. ഹാനി മാഹിനെയാണ് (29) കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദിനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്നും 9.34 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ കൽപറ്റ കോടതിയിൽ ഹാജരാക്കി. പ്രിവന്റിവ് ഓഫിസർ എം.സി. ഷിജു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. മനു, പിന്റോ ജോൺ, കെ. മിഥുൻ, വനിത സിവിൽ ഓഫിസറായ കെ.വി. സൂര്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.