ടി.പി. ജിജോ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
മീനങ്ങാടി: 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വാകേരി കല്ലൂർകുന്ന് ലാൽഭവൻ വീട്ടിൽ ടി.പി. ജിജോയെയാണ് (26) കഞ്ചാവ് വിൽപനക്കിടെ കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും പാർട്ടിയും അറസ്റ്റ് ചെയ്തത്. മീനങ്ങാടി, കരണി, കൊളവയൽ ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന ജിജോ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ അബ്ദുൽ സലീം, സി.ഇ.ഒമാരായ പി.എസ്. സുഷാദ്, കെ. മിഥുൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.