പനമരം: വയനാട് കമ്പളക്കാട്ട് നിന്ന് യുവതിയെയും അഞ്ച് മക്കളെയും കാണാതായതായി പരാതി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിനിജയെയും 12, 11, 9,5, 4 വയസ് പ്രായമുള്ള മക്കളെയുമാണ് കാണാതായത്. സെപ്റ്റംബർ 18 മുതലാണ് ഇവരെ കാണാതായത് എന്നാണ് പരാതി.
ഈ മാസം 18 ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് യുവതി അഞ്ച് മക്കളെയും കൂട്ടി പോയത്. എന്നാൽ ആറ് പേരും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭർത്താവ് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്.
കമ്പളടക്കാട് പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് യുവതിയുടെ ഭർത്താവിനെയും കൂട്ടി ഫറോക്കിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.