വേരുകൾ തിരിച്ചുപിടിച്ച് ദേശം

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ര​ണ്ട് വ​ർ​ഷം തി​ക​യു​ക​യാ​ണ്. 298 പേ​രു​ടെ മ​ര​ണ​ത്തി​നും മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​ക​ളു​ടെ സ​ർ​വ​നാ​ശ​ത്തി​നും കാ​ര​ണ​മാ​യ ദു​ര​ന്ത​ത്തി​ന്റെ ഓ​ർ​മ​ക​ൾ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് നാ​ട്. ഇ​നി​യൊ​രു ദു​ര​ന്തം​കൂ​ടി വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം.

ഇ​നി​യും ദു​ര​ന്ത കേ​ന്ദ്ര​മാ​ക​രു​ത് മേ​പ്പാ​ടി

മേ​പ്പാ​ടി: ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ നാ​ല് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളാ​ണ് മേ​പ്പാ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. 323 പേ​ർ​ക്കാ​ണ് ദു​ര​ന്ത​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 2019 ആ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ 17 പേ​രാ​ണ് മ​രി​ച്ച​ത്. 2020ൽ ​മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 2024 ജൂ​ലൈ 30നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ 298 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഈ ​വ​ർ​ഷം ജൂ​ലൈ ഏ​ഴി​നു​ണ്ടാ​യ ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ എ​ട്ടു​പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഈ ​ദു​ര​ന്ത​ങ്ങ​ളെ​ല്ലാം ന​ട​ന്ന​ത് വെ​ള്ള​രി​മ​ല വി​ല്ലേ​ജ് പ​രി​ധി​യി​ലാ​ണ്.

തീ​വ്ര മ​ഴ​യാ​ണ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ങ്കി​ൽ ജി​ല്ല​യു​ടെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​രി​മ​ല വി​ല്ലേ​ജ് പ​രി​ധി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​തേ അ​ള​വി​ലോ, അ​തി​ൽ കൂ​ടു​ത​ലോ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഈ ​രീ​തി​യി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, അ​വി​ടെ​യൊ​ന്നും ഇ​ത്ത​രം തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ണ്ട​ക്കൈ, പു​ത്തു​മ​ല, ക​ള്ളാ​ടി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യ അ​തേ​ദി​വ​സം പ്ര​ദേ​ശ​ത്ത് 200 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ പെ​യ്തി​ട്ടു​ണ്ട്. അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, ദു​ര​ന്ത​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ സം​വി​ധാ​ന​വും മേ​ഖ​ല​യി​ലി​ല്ല. ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​ട്ടും ജി​ല്ല ഭ​ര​ണ​കൂ​ട​മോ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്രാ​ദേ​ശി​ക​മാ​യോ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ല. ക​ള്ളാ​ടി ദു​ര​ന്ത​സ​മ​യ​ത്ത് പോ​ലും മേ​പ്പാ​ടി സ്‌​കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ ക​വ​ചം മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. മ​ഴ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു.

മേ​ഖ​ല​യി​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ കാ​ര​ണം ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്. അ​തീ​വ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​ണി​ത്. അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ പ​ദ്ധ​തി ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ഒ​രു​ങ്ങു​ന്നു പാ​ത​ക​ൾ ചൂ​ര​ൽ​മ​ല-​അ​ട്ട​മ​ല റോ​ഡ്‌ ന​വീ​ക​രി​ച്ചു

ചൂ​ര​ൽ​മ​ല: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മി​തി ന​ട​ക്കു​ക​യാ​ണ്. ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ക​യാ​ണ്. എ​ട്ട്‌ റോ​ഡു​ക​ൾ 24 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.

ചൂ​ര​ൽ​മ​ല-​അ​ട്ട​മ​ല റോ​ഡി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി. ഒ​മ്പ​ത്‌ കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച്‌ അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ബി.​എം ആ​ൻ​ഡ്‌ ബി.​സി റോ​ഡാ​ണ്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്‌. ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്ന്‌ അ​ട്ട​മ​ല​യി​ലേ​ക്കു​ള്ള 2.5 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണി​ത്‌. വീ​തി വ​ർ​ധി​പ്പി​ച്ച്‌ 3.80 മീ​റ്റ​റാ​ക്കി വ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ്‌ ചു​വ​രു​ക​ളൊ​രു​ക്കി ക​ല്ലി​ട്ട് കെ​ട്ടി​യാ​ണ്‌ തേ​യി​ല​തോ​ട്ട​ങ്ങ​ൾ​ക്കി​ട​യ​ലൂ​ടെ മ​നോ​ഹ​ര പാ​ത ഒ​രു​ക്കി​യ​ത്‌. ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ഡ്രെ​യ്‌​നേ​ജും എ​ട്ട്‌ ക​ൾ​വ​ർ​ട്ടു​ക​ളും നി​ർ​മി​ച്ചു.

വെ​ള്ളാ​ർ​മ​ല-​പ​ട​വെ​ട്ടി റോ​ഡ്‌, മു​ണ്ട​ക്കൈ-​പു​ഞ്ചി​രി​മ​ട്ടം, ഗോ​പി​മൂ​ല-​വി​ല്ലേ​ജ്‌ ഓ​ഫി​സ്‌, വി​ല്ലേ​ജ്‌ ഓ​ഫി​സ്‌-​ഡാം​സൈ​റ്റ്‌ എ​ന്നീ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. വെ​ള്ളാ​ർ​മ​ല-​പ​ട​വെ​ട്ടി, ഗോ​പി​മൂ​ല-​വി​ല്ലേ​ജ്‌ ഓ​ഫി​സ്‌ റോ​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ൾ​വ​ർ​ട്ടും സം​ര​ക്ഷ​ണ​ഭി​ത്തി​യു​മാ​യി.

മു​ണ്ട​ക്കൈ-​പു​ഞ്ചി​രി​മ​ട്ടം റോ​ഡി​ൽ 300 മീ​റ്റ​ർ കോ​ൺ​ക്രീ​റ്റി​ന്റെ ആ​ദ്യ​പാ​ളി​യു​ടെ പ്ര​വൃ​ത്തി ക​ഴി​ഞ്ഞു. പു​ഞ്ചി​രി​മ​ട്ടം-​വ​ന​റാ​ണി, ജി.​എ​ൽ.​പി.​എ​സ്‌-​എ​ട്ടാം ന​മ്പ​ർ എ​ന്നീ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ, പു​ഞ്ചി​രി​മ​ട്ടം-​വ​ന​റാ​ണി, ജി.​എ​ൽ.​പി.​എ​സ്‌-​എ​ട്ടാം ന​മ്പ​ർ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വീ​ണ്ടു​മു​യ​ർ​ന്നു അം​ഗ​ൻ​വാ​ടി

ചൂ​ര​ൽ​മ​ല: ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന അം​ഗ​ൻ​വാ​ടി​യും സ്‌​കൂ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പു​ന​ർ​നി​ർ​മി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന അം​ഗ​ൻ​വാ​ടി ഇ​തി​ന​കം പു​ന​ർ​നി​ർ​മി​ച്ചു. അം​ഗ​ൻ​വാ​ടി​യോ​ട്‌ ചേ​ർ​ന്ന്‌ വെ​ള്ളാ​ർ​മ​ല വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും മു​ണ്ട​ക്കൈ എ​ൽ.​പി സ്‌​കൂ​ളും പു​ന​ർ​നി​ർ​മി​ക്കു​ന്നു​ണ്ട്‌.

ഒ​രു കു​ട​ക്കീ​ഴി​ൽ നി​ര​വ​ധി സ​ർ​ക്കാ​ർ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളാ​ണ്‌ ഇ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്‌. വി​ല്ലേ​ജ്‌ ഓ​ഫീ​സ്‌, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ഉ​പ​കേ​ന്ദ്രം, വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്‌, ക്ഷീ​ര സൊ​സൈ​റ്റി, ജ​ല​വി​ത​ര​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​വ​യ്‌​ക്കാ​യി 17.5 കോ​ടി രൂ​പ എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത്‌ അ​നു​വ​ദി​ച്ചി​രു​ന്നു. ഓ​ഡി​റ്റോ​റി​യ​വും അ​നു​ബ​ന്ധ സ‍ൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച്‌ 3.5 കോ​ടി​രൂ​പ വി​നി​യോ​ഗി​ച്ച്‌ ദു​രി​താ​ശ്വാ​സ ഷെ​ൽ​ട്ട​റും നി​ർ​മി​ക്കു​ന്നു​ണ്ട്‌.

സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കാ​നാ​ണ്‌ പ​ദ്ധ​തി. മു​ണ്ട​ക്കൈ ഗ​വ. എ​ൽ.​പി സ്‌​കൂ​ളി​ന്‌ നാ​ലു​കോ​ടി രൂ​പ​യും വെ​ള്ളാ​ർ​മ​ല വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് എ​ട്ടു​കോ​ടി ര‍ൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. 10 ക്ലാ​സ്‌ മു​റി, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, വി​വി​ധ ലാ​ബു​ക​ൾ, ഓ​ഫി​സ്‌, സ്റ്റാ​ഫ്‌​മു​റി, ഭ​ക്ഷ​ണ​കേ​ന്ദ്രം, ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ്‌ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. മു​ണ്ട​ക്കൈ സ്‌​കൂ​ളി​നാ​യി ഏ​ഴ്‌ ക്ലാ​സ്‌ മു​റി, ക​മ്പ്യൂ​ട്ട​ർ ലാ​ബ്‌, ലൈ​ബ്ര​റി, സ്റ്റാ​ഫ്‌​മു​റി തു​ട​ങ്ങി​യ സ‍ൗ​ക​ര്യ​ങ്ങ​ളാ​ണ്‌ ഒ​രു​ക്കു​ക.

എ​ല്ലാ​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം -സി.​പി.​ഐ (എം.​എ​ല്‍) റെ​ഡ് സ്റ്റാ​ര്‍

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല, ക​ള്ളാ​ടി ഉ​ള്‍പ്പെ​ടെ ജി​ല്ല​യി​ല്‍ ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ല​യി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യി​ല്‍ ക​ഴി​യു​ന്ന മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും ഭൂ​മി​യും പാ​ര്‍പ്പി​ട​വും ന​ല്‍കി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് സി.​പി.​ഐ (എം.​എ​ല്‍) റെ​ഡ് സ്റ്റാ​ര്‍ ജി​ല്ല ആ​വ​ശ്യ​പ്പെ​ട്ടു. ക​ള്ളാ​ടി ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​യ​നാ​ട് തു​ര​ങ്ക​പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​എം. ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ടി. പ്രേ​മാ​ന​ന്ദ്, ബി​ജി ലാ​ലി​ച്ച​ന്‍, എം.​കെ. ഷി​ബു, കെ.​ജി. മ​നോ​ഹ​ര​ന്‍, സി.​ജെ. ജോ​ണ്‍സ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഇ​നി വ​രും, ത​ക​രാ​ത്ത ചൂ​ര​ൽ​മ​ല പാ​ലം, 30 കോ​ടി​യി​ൽ പു​ഞ്ചി​രി​മ​ട്ട​ത്തും മു​ണ്ട​ക്കൈ​യി​ലും പാ​ലം

ചൂ​ര​ൽ​മ​ല: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചൂ​ര​ൽ​മ​ല പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മ​ട​ക്കം ത​ട​സ്സ​പ്പെ​ട്ട​ത്. ദു​ര​ന്ത​ത്തി​ന് ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ചൂ​ര​ൽ​മ​ല പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വും ആ​രം​ഭി​ക്കു​ക​യാ​ണ്‌. പു​ന്ന​പ്പു​ഴ​യ്‌​ക്ക്‌ കു​റു​കെ 35 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ്‌ പാ​ലം ഉ​യ​രു​ക. ഉ​രു​ൾ ഒ​ഴു​കി​യ​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​രു​ത്തു​ള്ള പാ​ല​മാ​ണ്‌ നി​ർ​മി​ക്കു​ക.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്‌ സൊ​സൈ​റ്റി​ക്കാ​ണ്‌ നി​ർ​മാ​ണ ചു​മ​ത​ല. ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി ഉ​യ​രു​ന്ന പു​തി​യ പാ​ല​ത്തി​ന്‌ 267.95 മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും. പു​ഴ​യി​ൽ 107 മീ​റ്റ​റും ഇ​രു​ക​ര​ക​ളി​ലും 80 മീ​റ്റ​ർ വീ​ത​വും. പു​ഴ​യി​ൽ തൂ​ണു​ക​ളി​ല്ലാ​ത്ത ‘ബോ​സ്ട്രി​ങ് ഗ​ർ​ഡ​ർ’ പാ​ല​മാ​ണ്‌ ഉ​യ​രു​ക. ചൂ​ര​ൽ​മ​ല അ​ങ്ങാ​ടി​ക്ക്‌ ന​ടു​വി​ൽ​നി​ന്ന്‌ ക​വാ​ടം ആ​രം​ഭി​ക്കും. മ​റു​ക​ര​യി​ൽ മു​ണ്ട​ക്കൈ, അ​ട്ട​മ​ല റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്നി​ട​ത്ത്‌ അ​വ​സാ​നി​ക്കും.

ഉ​രു​ളി​ൽ പാ​ലം ത​ക​ർ​ന്നാ​ണ്‌ മു​ണ്ട​ക്കൈ, പു​ഞ്ചി​രി​മ​ട്ടം, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ട​ത്‌. മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട്‌ ബെ​യ്‌​ലി പാ​ലം നി​ർ​മി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. മു​ണ്ട​ക്കൈ​യി​ലേ​ക്കും അ​ട്ട​മ​ല​യി​ലേ​ക്കും നി​ല​വി​ൽ ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ​യാ​ണ്‌ ഗ​താ​ഗ​തം.

​ചൂ​ര​ൽ​മ​ല പാ​ല​ത്തി​നു​പു​റ​മെ പു​ഞ്ചി​രി​മ​ട്ട​ത്തും മു​ണ്ട​ക്കൈ​യി​ലും പാ​ലം നി​ർ​മി​ക്കും. പു​ഞ്ചി​രി​മ​ട്ട​ത്തു​നി​ന്ന്‌ വ​ന​റാ​ണി​യി​ലേ​ക്കും മു​ണ്ട​ക്കൈ ജി.​എ​ൽ.​പി സ്‌​കൂ​ളി​ൽ​നി​ന്ന്‌ എ​ട്ടാം ന​മ്പ​റി​ലേ​ക്കും ര​ണ്ട്‌ ഉ​രു​ക്ക്‌ പാ​ല​മാ​ണ്‌ ഉ​യ​രു​ക. 15 കോ​ടി രൂ​പ വീ​ത​മാ​ണ്‌ ഓ​രോ പാ​ല​ത്തി​ന്റെ​യും നി​ർ​മാ​ണ​ത്തി​ന്‌ വി​നി​യോ​ഗി​ക്കു​ക. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഈ ​പാ​ല​ങ്ങ​ളും ത​ക​ർ​ന്നി​രു​ന്നു. പാ​ല​ങ്ങ​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​നാ​യി കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​ഴു​വ​ന്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ണം -മു​സ്‍ലിം ലീ​ഗ്ക, ​ച്ച​വ​ട​ക്കാ​രു​ടെ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണം

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ ചൂ​ര​ല്‍മ​ല ഉ​രു​ള്‍ദു​ര​ന്ത​ത്തി​ന് ര​ണ്ട് വ​ര്‍ഷം പി​ന്നി​ടു​ന്ന വേ​ള​യി​ലും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത് ക​ട​ബാ​ധ്യ​ത​യി​ല്‍ നി​ന്ന് അ​വ​രെ ഒ​ഴി​വാ​ക്കാ​ത്ത​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള തീ​രു​മാ​നം സ​ര്‍ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​ഡി.​എ​ഫി​ന്റേ​തു​ള്‍പ്പെ​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കും സ​മ​ര​ങ്ങ​ള്‍ക്കും ശേ​ഷം മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ദു​ര​ന്ത​ത്തി​ല്‍പ്പെ​ട്ട​വ​രു​ടെ ക​ട​ബാ​ധ്യ​ത​ക​ള്‍ ഏ​റ്റെ​ടു​ത്ത് വീ​ട്ടു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​കെ ന​ല്‍കി​യ​ത് അ​ഞ്ച് കോ​ടി രൂ​പ മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്. ഇ​ത് ഇ​തു​വ​രെ​യും പൂ​ര്‍ണ​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍പ്പെ​ടെ 555 ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ പേ​രി​ലാ​യി വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള 1,620 വാ​യ്പ​ക​ള്‍ ഇ​തി​ലൂ​ടെ പൂ​ർ​ണ​മാ​യി അ​ട​ച്ചു​തീ​ര്‍ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും അ​തു​ണ്ടാ​യി​ല്ല. കേ​ര​ള ബാ​ങ്ക് മു​മ്പ് എ​ഴു​തി​ത്ത​ള്ളി​യ ക​ട​ങ്ങ​ള്‍ക്കാ​യി 93 ല​ക്ഷം രൂ​പ സ​ര്‍ക്കാ​ര്‍ തി​രി​കെ ന​ല്‍കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും അ​ന്ന് സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യി​രു​ന്നു.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളാ​ന്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, ക​ട​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​ന്നെ ഏ​റ്റെ​ടു​ത്ത് അ​ട​ച്ചു​തീ​ര്‍ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍ക്കു​ക എ​ന്ന​ത​ല്ലാ​തെ ക​ട​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി എ​ഴു​തി​ത്ത​ള്ളാ​ന്‍ ഇ​ട​തു​സ​ര്‍ക്കാ​ര്‍ ശ്ര​മി​ച്ചി​ല്ല.

പു​ന​ര​ധി​വാ​സ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട 446 കു​ടും​ബ​ങ്ങ​ളു​ടെ 980 ക​ട​ങ്ങ​ളും ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യ 12 പേ​രു​ടെ 23 ക​ട​ങ്ങ​ളും വാ​ട​ക​ക്കാ​രാ​യ 20 വ്യാ​പാ​രി​ക​ളു​ടെ 61 ക​ട​ങ്ങ​ളും കെ​ട്ടി​ട ഉ​ട​മ​ക​ളാ​യ 14 വ്യാ​പാ​രി​ക​ളു​ടെ 41 ക​ട​ങ്ങ​ളും ഉ​പ​ജീ​വ​നം ല​ഭി​ക്കു​ന്ന 61 കു​ടും​ബ​ങ്ങ​ളു​ടെ 510 ക​ട​ങ്ങ​ളും ര​ണ്ട് വാ​ണി​ജ്യ കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ അ​ഞ്ച് ക​ട​ങ്ങ​ളും അ​ട​ക്കം 555 പേ​രു​ടെ 1620 ക​ട​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 26 കോ​ടി രൂ​പ​യാ​ണ് ആ​കെ ക​ടം. ഇ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത് അ​ട​ച്ചു​തീ​ര്‍ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത​സ​മ​യം മു​ത​ല്‍ കൂ​ടെ​യു​ള്ള യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ കു​ടും​ബ​ശ്രീ വാ​യ്പ​ക​ള്‍ അ​ട​ച്ചു​തീ​ര്‍ക്കാ​ന്‍ 2.70 കോ​ടി അ​നു​വ​ദി​ച്ച​ത് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി ക​ട​ങ്ങ​ളും പൂ​ര്‍ണ​മാ​യും അ​ട​ച്ചു​തീ​ര്‍ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The land regains its roots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.