വാളത്തൂരിലെ ജനവാസ മേഖലയിലെത്തിയ കരടിയെ
വനംവകുപ്പ് അധികൃതർ പിടികൂടുന്നു
മൂപ്പൈനാട്: റിപ്പൺ വാളത്തൂർ ജനവാസ മേഖലയിൽ എത്തിയ കരടിയെ വനം വകുപ്പ് അധികൃതരെത്തി പിടികൂടി. പിന്നീട് ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് വാളത്തൂരിലെ കൃഷിയിടത്തിൽ പ്രദേശവാസികൾ കരടിയെ കണ്ടത്.
തമിഴ്നാട് വനത്തിൽനിന്ന് എത്തിയതാണെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വല ഉപയോഗിച്ച് കരടിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.