കൊളഗപ്പാറയിൽ അജ്ഞാത വാഹനമിടിച്ച് ചത്ത
മൃഗത്തിന്റെ അവശിഷ്ടങ്ങൾ
സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ കൊളഗപ്പാറയിൽ ഞായറാഴ്ച വെളുപ്പിനു വാഹനമിടിച്ച് കാട്ടുമൃഗം ചത്തു. പുലിയുടേതിന് സമാനമായ തോലുള്ള മൃഗമാണ് ചത്തത്. ലെപ്പേർഡ് കാറ്റാണ് (പൂച്ചപ്പുലി) ചത്തതെന്ന് ചെതലയം റേഞ്ച് ഓഫിസർ അബ്ദുൽ സമദ് അറിയിച്ചു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
റോഡ് മുറിച്ചു കടക്കുമ്പോൾ ഹെവി വാഹനം ഇടിച്ചതായിട്ടാണ് നിഗമനം. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തോൽ മാത്രമാണ് കാര്യമായി അവശേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.