കെ.എൽ. പ്രവീൺ

ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്ന് ഡയാലിസിസ്; പ്രവീണിന് വേണം കരുണയുള്ളവരുടെ കൈത്താങ്ങ്

മാനന്തവാടി: വൃക്കരോഗത്തിന്‍റെ രൂപത്തിൽ വിധി നൽകിയ ദുരിതത്തിൽ പകച്ചു കഴിയുകയാണ് കാട്ടിക്കുളം അണമല സ്വദേശിയായ പ്രവീണും പ്രവീണിനെ സ്നേഹിക്കുന്നവരും. ഒരുവർഷം മുമ്പ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുന്നതു വരെ പൊതുകാര്യങ്ങളിൽ സജീവമായിരുന്ന പ്രവീൺ നാട്ടുകാർക്ക് പ്രിയങ്കരനാണ്. നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് 35കാരനായ പ്രവീൺ.

ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തുവരികയാണ്. വൃക്ക മാറ്റിവെക്കലിലൂടെ മാത്രമേ പഴയ ജീവിതത്തിലേക്ക് തിരികെ വരാനാകൂ. അവയവം നൽകാൻ അമ്മ ശാന്ത തയാറാണ്. മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി പത്തു ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. ഈ തുക സമാഹരിക്കാൻ പ്രവീണിന്‍റെ കുടുംബവും പ്രിയപ്പെട്ടവരും സുമനസ്സുകളുടെ സഹായം തേടുകയാണ്.

ചികിത്സാ സഹായത്തിനായി നാട്ടുകാരായ രാജേന്ദ്രപ്രസാദ് ചെയർമാനും സി.കെ മനോജ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖയിൽ 404040101135880 നമ്പർ അക്കൗണ്ട് (ഐ.എഫ്.എസ്.സി -KLGB0040404) തുറന്നിട്ടുണ്ട്. പ്രവീണിന്‍റെ 9847431532 നമ്പർ വഴി ഗൂഗ്ൾ പേയിലൂടെയും സഹായം നൽകാം.

Tags:    
News Summary - Wayanad Kattikkulam native Praveen seeking help for kidney transplantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.