കൽപറ്റ: ജില്ലയിൽ പരിശോധന ഊർജിതമാക്കിയതോടെ കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയർന്നു. വെള്ളിയാഴ്ച 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേര് രോഗമുക്തി നേടി. 340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി. 28429 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1721 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
സുല്‍ത്താന്‍ ബത്തേരി 53, മേപ്പാടി 45, അമ്പലവയല്‍ 31, മാനന്തവാടി 27, നെന്മേനി, പനമരം 19 പേര് വീതം, വെള്ളമുണ്ട 18, വെങ്ങപ്പള്ളി 15, കല്പറ്റ 13, പുല്പള്ളി 12, മൂപ്പൈനാട് 11, തിരുനെല്ലി, പൂതാടി 10 പേര് വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍ ഏഴു പേര് വീതം, എടവക, പൊഴുതന ആറു പേര് വീതം, കോട്ടത്തറ, മീനങ്ങാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി അഞ്ചു പേര് വീതം, കണിയാമ്പറ്റ മൂന്ന്, നൂല്‍പ്പുഴ രണ്ട്, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഗള്‍ഫില്‍നിന്ന് വന്ന കല്പറ്റ സ്വദേശി, ഒഡിഷയില്‍നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി, തമിഴ്നാട്ടില്‍നിന്ന് വന്ന രണ്ട് മേപ്പാടി സ്വദേശികള്‍, കര്‍ണാടകയില്‍നിന്ന് വന്ന പടിഞ്ഞാറത്തറ, പുല്പള്ളി, തിരുനെല്ലി സ്വദേശികള്‍, ഡല്‍ഹിയില്‍നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്ന് രോഗബാധിതരായത്.
തിരുനെല്ലി, വെള്ളമുണ്ട മൂന്നുപേര്‍ വീതം, എടവക രണ്ട്, നെന്മേനി, പുല്പള്ളി, ബത്തേരി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ കഴിഞ്ഞിരുന്ന 67 പേർക്കുമാണ് രോഗം ഭേദമായത്. 839 പേര് പുതുതായി നിരീക്ഷണത്തിലുണ്ട്.
മൂലങ്കാവ് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് പരീക്ഷയെഴുതുന്ന ഏഴ് ഗോത്ര വിദ്യാർഥികൾക്ക് കോവിഡ്. എസ്.എസ്.എൽ.സി സ്െപഷ്യൽ ക്യാമ്പിലുള്ള വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുള്ളവരോട് ക്വാറൻറീൻ പാലിച്ച് പരീക്ഷ എഴുതാൻ അധികൃതർ നിർദേശം നൽകി. രണ്ടു വിദ്യാർഥികൾക്ക് കഴിഞ്ഞ ഏഴിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരു കുട്ടി വീട്ടിലും ഒരാൾ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ സമ്പർക്കത്തിലുള്ള 25 പേർക്ക് കഴിഞ്ഞദിവസം പരിശോധന നടത്തി. ഇതിൽ അഞ്ച് പേർക്ക് കൂടി രോഗം കണ്ടെത്തി. വിദ്യാർഥികളെ സ്കൂളിൽ തന്നെ സജ്ജമാക്കിയ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പരിചരിക്കുന്നതിനായി ഒരു പ്രമോട്ടറെയും നിയോഗിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് ജില്ല കലക്ടർ 144 പ്രഖ്യാപിച്ചത്.
കോവിഡ് രണ്ടാം തരംഗത്തില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുളള പഞ്ചായത്ത് തിരുനെല്ലിയാണ് (20.03 ശതമാനം). കണിയാമ്പറ്റ, നെന്മേനി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ 10-12 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൂടുതല്‍ രോഗബാധിതര്‍ സുല്‍ത്താന്‍ ബത്തേരി (157), മാനന്തവാടി (111), നെന്മേനി (109), മേപ്പാടി (105), കല്പറ്റ (92) ഗ്രാമപഞ്ചായത്തുകളിലാണ്.പടിഞ്ഞാറത്തറ കാപ്പിക്കുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി എന്നിവയാണ് ജില്ലയിലെ മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍. നിലവില്‍ 1778 പേരാണ് ചികിത്സയിലുള്ളത്.
കൽപറ്റ: കോവിഡിെൻറ രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. ആദ്യഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് മൂലം രോഗലക്ഷണങ്ങളിലും പ്രകടമായ മാറ്റമാണ് ഉള്ളത്. ചെറുപ്പക്കാരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന നാല് ആഴ്ചകള്‍ നിര്‍ണായകമാണ്.
ഈ ഘട്ടത്തില്‍ എല്ലാവരും അതിജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലയിലെ വാക്സിനേഷന് നടപടികള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ട്. അര്‍ഹരായ ജനവിഭാഗങ്ങളില്‍ 38 ശതമാനം പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നാല്പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മതിയായ അളവില്‍ വാക്സിന് സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുപ്പതിനായിരത്തോളം വാക്സിനുകള്‍ നിലവില്‍ ആരോഗ്യവകുപ്പിെൻറ കൈവശമുണ്ട്. അഞ്ചു ദിവസത്തേക്കു കൂടി വാക്സിന് നല്കാന് ഇതിലൂടെ സാധിക്കുമെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ എത്തുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.