മാനന്തവാടി: കേരള ജല അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തനം തുടങ്ങി. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷന് സമീപം, കൽപറ്റ ജല അതോറിറ്റി ഓഫിസ്, മാനന്തവാടി പഴശ്ശികുടീരത്തിന് സമീപം, അമ്പലവയൽ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ലാബുകളുടെ പ്രവർത്തനം തുടങ്ങുന്നത്. ജൽ ജീവൻ മിഷന്റെ നേതൃത്വത്തിലാണ് ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഗാർഹിക ഉപയോഗത്തിനുള്ള വെള്ളവും ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങൾക്കുള്ള വെള്ളവും ഇവിടെ നിന്ന് ഇനി മുതൽ പരിശോധനക്ക് വിധേയമാക്കാനാകും. അന്തർ ദേശീയ അംഗീകാരമുള്ള ലാബുകളാണ് ആരംഭിച്ചിരിക്കുന്നത്. വെള്ളത്തിന്റെ മുഴുവൻ ഘടകങ്ങളുടെയും പരിശോധന നടത്താനാകുമെന്നതാണ് ലാബിന്റെ പ്രത്യേകത.
പൊതുജനങ്ങൾക്ക് ഫീസ് നൽകി വെള്ളം പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന ഫലം ഏഴ് പ്രവൃത്തി ദിനങ്ങൾക്കിടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.