'ഉഷയുടെ കൊലപാതകത്തിന് സഹായികളുണ്ടോയെന്ന് അന്വേഷിക്കണം'

ഗൂഡല്ലൂർ: ഭർത്താവ് കൊലപ്പെടുത്തിയ വീട്ടമ്മ ഉഷയുടെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുത്തൂർവയൽ എസ്.എൻ.ഡി.പി യോഗം വനിത സംഗമം പ്രസിഡൻറ് വിലാസിനി, സെക്രട്ടറി ജയ രവി എന്നിവർ ഗൂഡല്ലൂർ ഡി.വൈ.എസ്.പിക്ക് നിവേദനം സമർപ്പിച്ചു.

തങ്ങളുടെ സംഗമത്തിൽ അംഗമായ ഉഷ 33 വർഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. 75 കിലോ തൂക്കം വരുന്ന ഇവരെ ഭർത്താവ് മോഹൻ കൊലപ്പെടുത്തി ഒറ്റക്ക് കൊണ്ടുപോയി പാടന്തറക്ക് സമീപം ഉപേക്ഷിച്ചുവെന്നത് വിശ്വസിക്കാനാവില്ലെന്നും മോഹനന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജാമ്യം കിട്ടാത്ത വിധം നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ഉഷയുടെ മകനും സംശയം പ്രകടിപ്പിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ 19നാണ് പുത്തൂർവയലിലെ കർഷകനായ മോഹന്റെ ഭാര്യ ഉഷയെ കാണാതായത്. പൊലീസിന്റെ അന്വേഷണത്തിൽ മോഹനൻ കൊലപാതകം നടത്തി മൃതദേഹം കൊണ്ടുപോയി പാന്തറക്ക് സമീപം തേയിലക്കാട്ടിൽ ഉപേക്ഷിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - usha murder case- further investigation required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.