Posted On
date_range Updated On
date_range കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
വെങ്ങപ്പള്ളി: വെള്ളപ്പള്ളിയിൽ സ്ഥിരം അപകടമേഖലയായ തടിമില്ലിന് സമീപം വീണ്ടും അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഞായറാഴ്ച വൈകീട്ട് നാല് മണിക്കുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വാകേരി സ്വദേശി കുഴിക്കാട്ടിൽ റിയാസ് (38), വെള്ളമുണ്ട സ്വദേശി പാട്ടോശ്ശേരി റഷീദ് (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർക്ക് കൽപറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. കാർ യാത്രക്കാർക്ക് പരിക്കില്ല. ആർ.സി.എൽ.പി സ്കൂളിന് സമീപമുള്ള തടിമില്ലിന്റെ ഭാഗത്ത് സ്ഥിരം അപകടം നടക്കാറുണ്ട്. എന്നാൽ, മുന്നറിയിപ്പ് ബോർഡുകളോ മറ്റോ അധികൃതർ സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.