ബാവലി: വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തിരുനെല്ലി എസ്.ഐ കെ.ജി. ജോഷിയും സംഘവും കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാവലിയില്‍ നടത്തിയ പരിശോധനയില്‍ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ വൈത്തിരി രായന് മരക്കാര്‍ വീട്ടില്‍ ഷാനിബ് (27) ആണ് അറസ്റ്റിലായത്.
കല്പറ്റ, വൈത്തിരി പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് കൈവശം സൂക്ഷിക്കൽ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്നും 50 ഗ്രാം കഞ്ചാവും പിടികൂടി. സി.പി.ഒമാരായ പി.ജി. സുഷാദ്, കെ.എച്ച്. ഹരീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പെരിക്കല്ലൂര്‍: പുല്പള്ളി എസ്.ഐ പി.ജി. സാജനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് കുറ്റ്യാടി മാവുള്ള ചാലില്‍ വീട്ടില്‍ എം.സി. സിദ്ദീഖിനെ (44) കഞ്ചാവുമായി പിടികൂടി. 205 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സി.പി.ഒമാരായ അജീഷ്, ഷെക്കീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.