കൂനൂർ: വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കൂനൂർ മേഖല ജലക്ഷാമത്തിലേക്ക്. പ്രശ്നം പരിഹരിക്കാൻ ബദൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യ ശക്തമായി. കൂനൂർ നഗരസഭയിലെ 30 വാർഡുകളിൽ റേലിയ ഡാം, എമറാൾഡ് സംയുക്ത കുടിവെള്ള പദ്ധതി എന്നിവയിൽ നിന്ന് മൂന്ന് ദിവസത്തിലൊരിക്കൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നിലവിൽ വേനൽ ആഘാതം വർധിച്ച് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്.
43.6 അടി ഉയരമുള്ള റേലിയ ഡാമിൽ നിലവിൽ 36 അടി വെള്ളമുണ്ട്. ഈ വെള്ളം ഏപ്രിൽ, മേയ് മാസങ്ങളിൽ തികയാത്ത സ്ഥിതിയാണ്. എമറാൾഡ് സംയുക്ത കുടിവെള്ള പദ്ധതി വരുന്നതിന് മുമ്പ് കരൻസി, ജിംഖാന, പന്ദുമൈ, ഹൈഫീൽഡ് ഉൾപ്പെടെയുള്ള ചെക്ക് ഡാമുകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ദിവസവും കുടിവെള്ളം വിതരണം ചെയ്തിരുന്നു. എന്നാൽ, ജിംഖാനയിലെ സിംസ് പാർക്കിന് സമീപത്തെ കുടിവെള്ള ടാങ്ക് പൂട്ടിയ അവസ്ഥയാണ്.
അറ്റകുറ്റപ്പണികൾ നടത്തിയിട്ടുമില്ല. വേനലിൽ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ ജിംഖാന ഉൾപ്പെടെയുള്ള ചെക്ക്ഡാമുകളും ജലസംഭരണികളും നിലനിർത്തി ജലവിതരണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.