ആ​ൻ​സ്, ഗീ​വ​ർ​ഗീ​സ്, റി​നാ​സ്, സി​ജി​ൻ ദാ​സ്, ധ​നേ​ഷ്, നി​ഖി​ൽ നാ​ഥ്‌, ര​തീ​ഷ്, ലെ​ജി​ൻ, സാ​ബു വി​ൽ​സ​ൺ, ശി​വ​പ്ര​സാ​ദ്, ശ്രീ​ധ​ർ, സു​ഹാ​സ്

പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ച സംഘത്തെ പിടികൂടി

കമ്പളക്കാട്: കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ സംഘത്തെ പിടികൂടി വയനാട് പൊലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ്‌ (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), നാട്ടിക, വളപ്പാട് പുതിയവീട്ടിൽ പി.എ. ആൻസ് (34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിൻ മുകൾ വീട്ടിൽ റിനാസ് (25), കൊട്ടംകുളം പെരിങ്ങാനം തറയിൽ വീട്ടിൽ ലെജിൻ (43), പഴങ്കാവ് പനങ്ങാട് ചെന്നറ വീട്ടിൽ ധനേഷ് (34), പനങ്ങാട് എസ്.എൻ പുരം, കോവിൽ പറമ്പിൽ വീട്ടിൽ സിജിൻ ദാസ് (38), എലതുരുത്ത്, കാര്യാട്ടുകര പുഴങ്കര വീട്ടിൽ പി. ശ്രീധർ (36), ചാവക്കാട് വലിയകത്ത് വീട്ടിൽ വി.എസ്. സുഹാസ് (40), വെങ്ങിനശ്ശേരി വിധലയത്തിൽ വീട്ടിൽ ഗീവർഗീസ് (33), ഇരിങ്ങാലക്കുട മേപ്പുറത്തു വീട്ടിൽ ശിവപ്രസാദ് (29), പത്തനംതിട്ട കുട്ടൂർ, രഞ്ജിത്ത് ഭവൻ പി.ആർ. രതീഷ് (42) എന്നിവരെയാണ് റിസോർട്ട് വളഞ്ഞ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുകുന്ന് അറിഞ്ചാർമലയിലെ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. കവർച്ച നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തു വരികയായിരുന്നു. ഇവരെല്ലാവരും കവർച്ച, വധശ്രമം, അടിപിടി, വഞ്ചന, മോഷണമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ്. ഇവർ റെന്റിനെടുത്ത ടിയാഗോ കാറിൽ നിന്നും ആറു ജോഡി വ്യാജ നമ്പർ പ്ലേറ്റുകളും ചുറ്റിക, വാഹനത്തിന്റെ ടൂൾസ് എന്നിവയും കണ്ടെടുത്തു.

പിടിയിലായവരിൽ നിഖിൽ നാഥ് 17 ഓളം കേസുകളിലും സാബു കൊലപാതകമുൾപ്പെടെ 16 കേസുകളിലും ശിവപ്രസാദ് ഒമ്പതു കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദേശപ്രകാരം കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സബ് ഇൻസ്‌പെക്ടർ എൻ.വി. ഹരീഷ് കുമാർ, കമ്പളക്കാട് സ്റ്റേഷനിലെ എസ്.ഐ വിജയൻ, എ.എസ്.ഐ റോബർട്ട്, കൽപറ്റ സ്റ്റേഷനിലെ എസ്.ഐ ഷാജഹാൻ, സിവിൽ പൊലീസ് ഓഫിസർമാരായ രമേശ്‌, സിറാജ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Twelve-member quotation robbery gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.