ദേവർഷോല പൊലീസ് സ്റ്റേഷന് സമീപത്ത് തേയിലത്തോട്ടത്തിലെ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് തലകീഴായി
മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്
ഗൂഡല്ലൂർ: ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ ദേവർഷോല പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഡിവൈഡർ തകർത്ത് തേയിലത്തോട്ടത്തിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പാടന്തറ സ്വദേശികളായ നിഹാൽ (19), ഷേഹൻ (18), നിഷാന്ത് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവർഷോല പൊലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.