കേന്ദ്ര സർക്കാറിനെതിരെ ട്രേഡ് യൂനിയനുകളുടെ
നേതൃത്വത്തിൽ ഗൂഡല്ലൂരിൽ നടത്തിയ സമരം
ഗൂഡല്ലൂർ: ബി.ജെ.പി സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നിലപാടിൽ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതിന് ഗൂഡല്ലൂരിൽ 60 പേരെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായാണ് എൽ.പി.എഫ്, എ.ഐ.ടി.യു.സി, എ.ഡി.എ, ഫാർമേഴ്സ് യൂനിയൻ, റിട്ട. ഗവ. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ, വൈദ്യുതി ബോർഡ്, ഇന്ത്യൻ ഡെമോക്രാറ്റിക് യൂത്ത് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ പുതിയ ബസ് സ്റ്റാൻഡിനു മുന്നിൽ സമരം നടത്തിയത്.
വിലക്കയറ്റം നിയന്ത്രിക്കുക, കുറഞ്ഞ പ്രതിമാസ വേതനം 26,000 രൂപയാക്കുക, കർഷകർക്ക് വളവും വൈദ്യുതിയും വർധിപ്പിക്കുക, സ്വകാര്യവത്കരണം ഉപേക്ഷിക്കുക, പുതിയ പെൻഷൻ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.