വന്‍ ലഹരിവേട്ട; 1.405 കിലോ ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചു

തലപ്പുഴ: മാനന്തവാടി തലപ്പുഴയിൽ പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ തവിഞ്ഞാല്‍ മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍ പി. റഷീദ് (43), സിക്സ്ത്ത് നമ്പര്‍ ഉന്നതി പി. ജയരാജ് (25) എന്നിവരെ ലഹരി വിരുദ്ധ സ്‌ക്വാഡും തലപ്പുഴ പൊലീസും കസ്റ്റഡിയിലെടുത്തു.

1.405 കിലോഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ആദ്യമായാണ്. റഷീദിന് തലപ്പുഴ, മാനന്തവാടി പൊലീസ് സ്‌റ്റേഷനുകളിലും മാനന്തവാടി എക്‌സൈസിലും കേസുകളുണ്ട്. ജയരാജിന് പോക്‌സോ കേസുള്‍പ്പെടെ തലപ്പുഴ സ്‌റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെ റഷീദിന്റെ വീടിന്റെ പരിസരത്തു നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. പോത്തിന്റെ ആലയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. തലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ആര്‍. അനീഷ് കുമാര്‍, എസ്.ഐ കെ.കെ. സോബിന്‍, എ.എസ്.ഐ ബിഷു വര്‍ഗീസ്, എസ്.സി.പി.ഒമാരായ സിജുമോന്‍, ജിനീഷ്, വിജയന്‍, പ്രവീണ്‍, വാജിദ്, ഡ്രൈവര്‍ മിഥുന്‍, സി.പി.ഒ ചിഞ്ചു എന്നിരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Massive drug bust; 1.405 kg hashish and 320 grams of ganja seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.