മൈസൂരുവിലെ മൃഗശാലയിലെ ചികിത്സകേന്ദ്രത്തിലേക്ക് മാറ്റിയ കടുവ
ചികിത്സകേന്ദ്രത്തിൽ ശാന്തനായി നരഭോജി കടുവ
ഗൂഡല്ലൂർ: മസിനഗുഡിയിൽ നിന്നും പിടികൂടിയ നരഭോജി കടുവ മൈസൂരു മൃഗശാലയിലെ ചികിത്സകേന്ദ്രത്തിൽ സുഖം പ്രാപിച്ചു വരുന്നതായി മുതുമല കടുവ സങ്കേത ഫീൽഡ് ഡയറക്ടർ വെങ്കിടേഷ് പ്രഭു പറഞ്ഞു.
കടുവക്ക് കുഴപ്പമൊന്നുമില്ല. ശാന്തനാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലേക്ക് മാറ്റാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുവയെ ജീവനോടെ തന്നെ പിടികൂടണമെന്നതായിയിരുന്നു വനംവകുപ്പിെൻറ ലക്ഷ്യം. കടുവയെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. കോടതി ഉത്തരവ് ജീവനോടെ പിടികൂടണമെന്നും. ഇതിെൻറ സമ്മർദത്തിലായിരുന്നു തിരച്ചിൽ സംഘവും മറ്റും.
കടുവയെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല.ജീവനോടെ തന്നെ പിടികൂടുക എന്നതായിരുന്നു മുഖ്യലക്ഷ്യം അത് അവസാനം വിജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുവയെ ജീവനോടെ പിടികൂടുന്നതിനായി കഴിഞ്ഞ മൂന്നാഴ്ച പ്രയത്നിച്ച വനംവകുപ്പ് ജീവനക്കാർ, വയനാട് വന്യജീവി സങ്കേതത്തിലെ ആർ.ആർ. ടീം, വെറ്ററിനറി ഡോക്ടർമാർ, തെപ്പക്കാട് ക്യാമ്പിലെ കുങ്കിയാനയുമായി തിരച്ചിലിൽ പങ്കെടുത്ത പാപ്പാന്മാർ, പൊലീസ്, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.