സുൽത്താൻ ബത്തേരി തിരുനെല്ലിക്കടുത്ത് വൈദ്യുതി തൂണിലിടിച്ച് അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് തകർന്നു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. സുൽത്താൻ ബത്തേരി തിരുനെല്ലി ടെക്നിക്കൽ സ്കൂളിന് സമീപം ദേശീയപാത 766ൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ബംഗളൂരുവിൽ നിന്ന് സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
ആർക്കും കാര്യമായ പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് വീണ് കാർ പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.