ഗൂഡല്ലൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ഗൂഡല്ലൂർ ബസ് ഡിപ്പോയിൽ നിന്നുള്ള മിക്ക സർവിസുകളും കൃത്യനിഷ്ഠ പാലിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ച് ഇപ്പോൾ പുനരാരംഭിച്ച ഗൂഡല്ലൂർ-സുൽത്താൻബത്തേരി ബസ് കൽപ്പറ്റ സർവീസ് മൂന്നാം തീയതി നടത്തിയില്ല. ദേവർശോല മേഫീൽഡിലേക്കുള്ള ബസും ഇടക്കിടെ സർവിസ് നടത്താത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
തിങ്കളാഴ്ച പത്തേ കാലിന് വരേണ്ട ബസ് വന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഉദ്ദേശിച്ച കലക്ഷൻ ലഭിക്കാത്തതാണ് പലപ്പോഴും സർവീസുകൾ ഒഴിവാക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കൃത്യനിഷ്ഠ പാലിക്കാതെയുള്ള സർവിസുകൾ മൂലമാണ് യാത്രക്കാർ ബസുകളെ കൈയൊഴിയുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതാണ് മിക്ക സർവീസുകളും ഇടക്ക് നിൽക്കാൻ കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്. സർക്കാർ സർവിസുകൾ നഷ്ടത്തിലാണെങ്കിൽ സ്വകാര്യ മേഖലക്ക് സർവിസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യം ശക്തമായുണ്ട്. കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവിസുകൾ കൃത്യമായി ഓടുന്നുണ്ടെന്നും അവർക്ക് നല്ല കലക്ഷൻ ലഭിക്കുന്നുണ്ടെന്നും സാമൂഹിക പ്രവർത്തകൻ മോഹൻ മേഫീൽഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.