അബ്ബാസ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: പാടിച്ചറ മരക്കടവ് ഭാഗത്തുവെച്ച് 450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം എരത്തുംപടി ഭാഗം അബ്ദുറഹ്മാൻ നഗർ വില്ലേജിലെ കിഴക്കേക്കര വീട്ടിൽ അബ്ബാസ് (44) ആണ് വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ, പ്രിവന്റിവ് ഓഫിസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. സുരേഷ്, വി.ബി. നിഷാദ്, ബിനുമോൻ, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.