സി.​പി. റ​ഷീ​ദ്

പൊൻകുഴിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​ൻ​കു​ഴി ഭാ​ഗ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ൽ എം.​ഡി.​എം.​എ​യു​മാ​യി എ​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പു​ള്ളി​ക്ക​ൽ​പാ​ടം സി.​പി ഹൗ​സി​ൽ സി.​പി. റ​ഷീ​ദ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് 54.528 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. ഹ​രി​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. വി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഘു, ബി​നു​മോ​ൻ, ജ​ല​ജ, ഷാ​നി​യ, ഡ്രൈ​വ​ർ അ​ൻ​വ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ടൗ​ണി​ൽ വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​ത്.

Tags:    
News Summary - Youth arrested with MDMA in Ponkuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.