ഫാസിർ
Posted On
date_range Updated On
date_range മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മൈസൂരു-പെരിന്തൽമണ്ണ ബസിലെ യാത്രകാരനായ കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് ഫാസിർ(35) ആണ് പിടിയിലായത്. 98.744 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവന്റിവ് ഓഫിസർമാരായ പി. ഷാജി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബാലകൃഷ്ണൻ, ജ്യോതിസ് മാത്യു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.