ആകാശ് റഷീക്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കേരള ആർ.ടി.സി ബസിൽനിന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായി.
മലപ്പുറം താനാളൂർ കീർത്തി നിവാസിൽ സി.പി. ആകാശ് (22), മലപ്പുറം താനാളൂർ വെള്ളിയത്ത് വീട്ടിൽ വി. റഷീക് (21) എന്നിവരാണ് പിടിയിലായത്. ആകാശിൽനിന്ന് 2.24 ഗ്രാം എം.ഡി.എം.എയും റഷീകിൽനിന്ന് 0.3 ഗ്രാം എം.ഡി.എം.എയും പിടികൂടി. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.